balasangam
ദേശീയ ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് മാന്നാർ ഏരിയ ചെന്നിത്തല വില്ലേജിൽ സംഘടിപ്പിച്ച ബാലസംഘം കാർണിവൽ ആലപ്പുഴ ജില്ലാ പ്രസിഡന്റ് അതുൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

മാന്നാർ: ദേശീയ ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് 'ഒന്നിച്ച് നടക്കാം അതിജീവനത്തിന്റെ പുലരിയിലേക്ക്' എന്ന മുദ്രാവാക്യവുമായി ബാലസംഘം മാന്നാർ ഏരിയ ചെന്നിത്തല വില്ലേജിൽ ബാലസംഘം കാർണിവൽ സംഘടിപ്പിച്ചു. ബാലസംഘം ആലപ്പുഴ ജില്ലാ പ്രസിഡന്റ് അതുൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിഅംഗം സുനീഷ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ കൺവീനർ പി.ഉത്തമൻ, ഏരിയ കോ-ഓർഡിനേറ്റർ ഷാരോൺ പി.കുര്യൻ, രാജീവൻ, ചന്ദ്രൻ, ആദർശ് എന്നിവർ ആശംസകൾ അർപ്പിച്ച്‌. ഐശ്വര്യ സ്വാഗതവും മണികണ്ഠൻ കൃതജ്ഞതയും പറഞ്ഞു. കുട്ടികളുടെ കലാപ്രകടനങ്ങളും നടന്നു.

ഫോട്ടോ: ദേശീയ ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് മാന്നാർ ഏരിയ ചെന്നിത്തല വില്ലേജിൽ സംഘടിപ്പിച്ച ബാലസംഘം കാർണിവൽ ആലപ്പുഴ ജില്ലാ പ്രസിഡന്റ് അതുൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.