congress
കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് മാന്നാര്‍ ബ്ലോക്ക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണ്ടനാട്ടില്‍ നടന്ന സമ്മേളനം കെപിസിസി മുന്‍ സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു.


മാന്നാർ: വർഗീയ-ഫാസിസ്റ്റ് ശക്തികളുടെ കരങ്ങളിൽ നിന്നും രാഷ്ട്രത്തെ വീണ്ടെടുക്കാൻ കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തണമെന്ന് കെ.പി.സി.സി മുൻസെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ്. മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ 137-ാം കോൺഗ്രസ് സ്ഥാപകദിന ആഘോഷം പാണ്ടനാട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിലനിന്നാൽ മാത്രമേ ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ അദ്ധ്യക്ഷത വഹിച്ചു. സണ്ണി കോവിലകം, തോമസ് ചാക്കോ, ജോൺ കെ. മാത്യു, സണ്ണി പുഞ്ചമണ്ണിൽ, കെ.ആർ. അശോക് കുമാർ, ജോജി പിൺട്രംകോട്, സുജിത്് ശ്രീരംഗം, സോമൻനായർ, അമ്മാളുകുട്ടി സണ്ണി, എൽസി കോശി, അഡ്വ. ശിവശങ്കരൻ, ശിവൻകുട്ടി ഐലാരത്തിൽ, ജെയ്‌സൺ ചാക്കോ എന്നിവർ സംസാരി​ച്ചു.