ടെറാകോട്ട ക്യാമ്പിൽ ശിൽപങ്ങളുമായി
പ്രദേശിക കലാകാരൻമാർ
കായംകുളം: കളിമണ്ണിൽ മെനഞ്ഞ ശില്പങ്ങൾ. നാലുദിവസം പൂർത്തിയാകുമ്പോൾ അഗ്നിയിൽ ചുട്ടെടുത്ത് ജീവനേകുന്നു.
കായംകുളം മുരുക്കുംമൂട്ടിൽ ആർട്ടിസ്റ്റ് കെ. എസ് വിജയന്റെ വസതിയിൽ നടക്കുന്ന ടെറാകോട്ട ക്യാമ്പിലാണ് ശിൽപങ്ങളുടെ കലാചാരുതയാൽ ശ്രദ്ധേയമാകുന്നത്.
കെ എസ് വിജയൻ കായംകുളം, അജേഷ് കണ്ടല്ലൂർ, വിശ്വജിത്ത് മാവേലിക്കര, അനീഷ് കരുനാഗപ്പള്ളി, മോഹൻ വാസുദേവ് കായംകുളം,നസീറ കറ്റാനം, രാജീവ് ഹരിപ്പാട് ,രാധാകൃഷ്ണൻ തമിഴ്നാട് എന്നീ പ്രദേശിക കലാകാരൻമാരാണ് ഒത്തു ചേർന്നത്.
നേരത്തെ ഇവിടെ ഇരുപത്തി രണ്ട് കലാകാർ ചേർന്ന് നടത്തിയ ചിത്രകല ക്യാമ്പ് ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.