 
ഓച്ചിറ: പ്രയാർ ആർ. വി. എസ്. എം. എച്ച്. എസ്. എസിലെ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് 'നൂലുണ്ട.കോം' സി. ആർ. മഹേഷ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. ജീവതത്തിൽ വിജയിച്ചവരെല്ലാം പരീക്ഷയിൽ വിജയിച്ചവരും പരീക്ഷയിൽ വിജയിച്ചവരെല്ലാം ജീവിതത്തിൽ വിജയിച്ചവരും അല്ലെന്ന് അദ്ദേഹം പറഞ്ഞു. എൻ. എസ്. എസ് ക്യാമ്പുകൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ് എന്ന് അദ്ദേഹം കൂട്ടിചേർത്തു. സ്‌കൂൾ പി. ടി. എ പ്രസിഡന്റ് ബി. ഹരിമോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ കൊവിഡ് അതിജീവനപോരാളികളെ ആദരിച്ചു. സ്‌കൂൾ മാനേജർ പ്രൊഫ. കെ. കൃഷ്ണപിള്ള എൻ. എസ്. എസ് വിത്തുല്പാദന പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജി. ജയശ്രീ, ഗ്രാമപഞ്ചായത്തംഗം പി. സ്വാമിനാഥൻ, എൻ. എസ്. എസ് ജില്ലാ കൺവീനർ അശോക് കുമാർ, കെ. ആർ വത്സൻ, എൽ. ശ്രീലത, മഹേഷ് മോഹൻ, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ വിമൽ കൈതയ്ക്കൽ, കിരൺ അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.