ആലപ്പുഴ: ജില്ലയിൽ ഇന്നലെ മൂന്നുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഖത്തറിൽ നിന്നെത്തിയവരാണ് മൂവരും. ആലപ്പുഴ ജനറൽ ആശുപത്രിയിലും ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രിയിലുമായാണ് രോഗികളെ പാർപ്പിച്ചിരിക്കുന്നത്. സമ്പർക്കപ്പട്ടികയിലുള്ളവർ നിരീക്ഷണത്തിലാണ്.