പൂച്ചാക്കൽ: എസ്.എൻ.ഡി.പി വൈദിക യോഗം ചേർത്തല യൂണിയന്റെ പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10 ന് നടക്കും. കേന്ദ്ര കമ്മറ്റി പ്രസിഡന്റ് ബെന്നി ശാന്തി ഉദ്ഘാടനം ചെയ്യും. പൊന്നൻ ശാന്തി സ്വാഗതം പറയും. ജിതിൻ ഗോപാൽ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തും. കേന്ദ്ര കമ്മറ്റി സെക്രട്ടറി ഷാജി ശാന്തി സംഘടനാ സന്ദേശം നൽകും. എസ്.എൻ.ഡി.പി.യോഗം കൗൺസിലർമാരായ പി.റ്റി. മന്മഥൻ, എ.ജി.തങ്കപ്പൻ യൂണിയൻ സെക്രട്ടറി വി.എൻ. ബാബു, പ്രസിഡന്റ് വി.സാബുലാൽ , പവനേഷ് ശാന്തി, സുബീഷ് ശാന്തി, ചിത്രൻ ശാന്തി എന്നിവർ സംസാരിക്കും. ജയചന്ദ്രൻ ശാന്തി നന്ദി പറയും.