ആലപ്പുഴ: കൊവിഡ് പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ട് ജില്ലയിലെ ക്രമീകരണങ്ങൾ കേന്ദ്ര സംഘം വിലയിരുത്തി. ഡോ. പല്ലവി, ഡോ.ശുഭ ഗാർഗ്, ഡോ.എം.പി.സുഗുണൻ, ഡോ. ദീപക് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇന്നലെ ജില്ലയിലെത്തിയത്. ജില്ലാ കളക്ടർ എ.അലക്സാണ്ടറുമായി കൂടിക്കാഴ്ച്ച നടത്തിയ സംഘം, ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിൽ ജില്ലയിൽ സ്വീകരിച്ച പ്രത്യേക മുൻകരുതൽ സംവിധാനങ്ങൾ, കൊവിഡ് പരിചരണ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ, ഓക്സിജൻ ലഭ്യത എന്നിവ ചോദിച്ചറിഞ്ഞു.

ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജമുന വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു.