മാവേലിക്കര: എൻ.എസ്.എസ് സപ്തദിന ക്യമ്പ് ജില്ലാതല ഉദ്ഘാടനം മാവേലിക്കര ഗവ.ബോയിസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ് അദ്ധ്യക്ഷയായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. പി.ടി​.എ പ്രസിഡന്റ്‌ അഡ്വ. പ്രേംദീപ്, എൻ.എൻ.എസ് ജില്ലാ കോ ഓർഡിനേറ്റർ ബേബി ചന്ദ്ര, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മഞ്ജുശ്രീ, സ്റ്റാഫ്‌ സെക്രട്ടറി അനീറ്റ ജോസഫ്, വോളണ്ടി​യർ ലീഡർ നന്ദന സുനിൽ എന്നിവർ സംസാരിച്ചു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ മുരളീധരൻ കെ.കെ സ്വാഗതവും പ്രോഗ്രാം ഓഫീസർ അനീഷ.എ നന്ദിയും പറഞ്ഞു.