മാവേലിക്കര: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് പെൻഷനേഴ്‌സ് യൂണിയൻ മാവേലിക്കര ഗ്രൂപ്പ് സമ്മേളനം ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.സണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ രക്ഷാധികാരി എൻ.ഗോവിന്ദൻ നമ്പൂതിരി അദ്ധ്യക്ഷനായി. സെക്രട്ടറി പി.എസ്.സുരേഷ്, കെ.പി.ഉണ്ണികൃഷ്ണൻ, കെ.പി.മധുസൂദനൻപിള്ള, മാവേലിക്കര ഗോപകുമാർ, കെ.പരമേശ്വരൻ നായർ, സതീശൻ, അനിൽ ബാബു, ജയറാം തുടങ്ങിയവർ സംസാരിച്ചു.