congres
പാണാവള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് 137-ാമത് ജന്മദിനാഘോഷം എ.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

പൂച്ചാക്കൽ : പാണാവള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് 137-ാമത് ജന്മദിനാഘോഷം എ.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് മുഹമ്മദ്‌ നസീർ ജന്മദിന സന്ദേശം നൽകി. മണ്ഡലം പ്രസിഡന്റ് അബ്ദുൾ ജബ്ബാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി തുറവൂർ ദേവരാജൻ ആമുഖ പ്രസംഗം നടത്തി. എസ്.രാജേഷ്, സി.പി. വിനോദ്, സീനാ പ്രദീപ്, കെ. ഇ.ശങ്കരൻ, താജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു