tv-r
കോൺഗ്രസിന്റെ 137-ാം സ്ഥാപക ദിനത്തിൽ കുത്തിയതോട് വെസ്റ്റ് മണ്ഡലം കമ്മിറ്റി നടത്തിയ ആഘോഷം

തുറവൂർ: കോൺഗ്രസിന്റെ 137-ാം സ്ഥാപക ദിനം കുത്തിയതോട് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.പതാക വന്ദനം, സത്യപ്രതിജ്ഞ, ദേശീയ നേതാക്കൾക്ക് സ്മരണാഞ്ജലി, പ്രഭാഷണം, മധുര പലഹാര വിതരണം എന്നിവ നടന്നു.നാലു കുളങ്ങര ക്ഷേത്ര മൈതാനത്ത് നടന്ന കോൺഗ്രസ് ജന്മദിന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി തുറവൂർ ദേവരാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജി.കുഞ്ഞിക്കുട്ടൻ അദ്ധ്യക്ഷനായി. പി.മേഘനാഥൻ, ഷാജി അഗസ്റ്റിൻ, ബി.ജനാർദ്ദനൻ, കല്പനാദത്ത് എസ്.കണ്ണാട്ട്, കെ. ബാബു, എൻ.ദയാനന്ദൻ, മോഹനൻ, ലീഷിന കാർത്തികേയൻ, എൻ.കെ.അശോകൻ, വി.എൽ.അശോകൻ, പി.എം. ഷാജി, ഷാജി മൂർത്തിക്കൽ, ഉദയഭാസ്കർ , ബൈജൂ വൈദ്യർ, സുഗതൻ കാളപ്പറമ്പ്, മാലതി, മേരി, ജോസി എന്നിവർ സംസാരിച്ചു.