മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തിൽ നിക്ഷേപകരുടെ അനിശ്ചിതകാല സമരം 16ാം ദിനത്തിലേക്ക്. ബാങ്ക് ഭരണ സമിതി അംഗങ്ങളുടെ വീടുകളിലേക്ക് നടക്കുന്ന പ്രകടനങ്ങളുടെ ഭാഗമായി ബാങ്ക് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടന്ന പ്രതിഷേധ പ്രകടനം വീടിനു സമീപത്ത് വച്ച് പൊലീസ് തടഞ്ഞു. 15ാം ദിന സമരം നിക്ഷേപക കൂട്ടായ്മയിലെ മുതിർന്ന അംഗം എച്ച്.എൻ.വിജയൻ ഉദ്ഘാടനം ചെയ്തു. നിക്ഷേപക കൂട്ടായ്മ കൺവീനർ ബി.ജയകുമാർ അധ്യക്ഷനായി. പി.സി.ശശി, ശ്രീകുമാരിയമ്മ, രാധാ ഉണ്ണിത്താൻ, ഉഷാകുമാരി, രാജേന്ദ്രപ്രസാദ്, സാമുവേൽ.പി.ഈശോ, ബിന്ദു അർച്ചന എന്നിവർ സംസാരിച്ചു.