മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കോൺഗ്രസ് ജന്മദിന സമ്മേളനം കെ.പി.സി.സി നിർവ്വാഹക സമിതി അംഗം അഡ്വ.കോശി.എം.കോശി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റുമാരായ കല്ലുമല രാജൻ, അഡ്വ.കെ.ആർ.മുരളീധരൻ, നൈനാൻ.സി.കുറ്റിശേരിൽ, കെ.എൽ.മോഹൻലാൽ, കെ.വി.ശ്രീകുമാർ, അനിവർഗീസ്, കണ്ടിയൂർ അജിത്ത്, അനിത വിജയൻ, പഞ്ചവടി വേണു, ഡി.ബാബു, സജീവ് പ്രായിക്കര, എൻ.മോഹൻദാസ്, മനസ് രാജപ്പൻ, ശാന്തി അജയൻ, അജയൻ തൈപ്പറമ്പിൽ, ലതാമുരുകൻ, മഹാദേവൻപിള്ള, വർഗീസ് പോത്തൻ, റെജി കുഴിപ്പറമ്പിൽ, എം.രമേശ്കുമാർ, പി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.