മാവേലിക്കര : തെക്കേക്കര ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ജന്മദിന സമ്മേളനം നടത്തി. വാത്തികുളം പള്ളിമുക്കിന് നടത്തിയ യോഗം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി മനോജ് സി.ശേഖർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജീ.രാമദാസ് അദ്ധ്യക്ഷനായി. എം.കെ.സുധീർ, കുറത്തികാട് രാജൻ, രാജുപുളിന്തറ, പി.ബി.മനോജ്, തമ്പി വർഗീസ്, എം.ആർ.രാജേന്ദ്രൻ, കെ.മദനൻ, അഡ്വ.ആർ.ശ്രീനിവാസ്, ലാൽ മാനാപ്പുഴ, നൈനാൻ ജോർജ്, സോജൻ, എ.ആർ.നാരായണൻ, ജീ.വിജയൻ പിള്ള, കെ.പി.ശശിധരൻ, പി.ടി​.ജോണി, ശാന്തി തോമസ്, ഇന്ദിര രാജു , മേരി ബാബു എന്നിവർ സംസാരിച്ചു.