കുട്ടനാട് : വാഹനഗതാഗതത്തിന് യാതൊരു തടസവും ഉണ്ടാകരുതെന്ന കോടതി ഉത്തരവ് നിലനിൽക്കെ, മണിക്കൂറുകളോളം എ.സി റോഡിന്റെ ഒരുവശം പൂർണമായി അടച്ചിട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങൾ യാത്രക്കാരോടും പ്രദേശവാസികളോടും കാട്ടുന്ന ക്രൂരതയാണന്ന് കോൺഗ്രസ് കുട്ടനാട് നോർത്ത് മണ്ഡലം കമ്മറ്റി പ്രസിഡന്റ് സി വി രാജീവ് പറഞ്ഞു. യാത്രക്കാരെയും നാട്ടുകാരെയും ദ്രോഹിക്കാനുമാണ് ഉദ്ദേശമെങ്കിൽ ജോലികൾ തടസ്സപ്പെടുത്തി പ്രതഷേധിക്കാൻ തയ്യാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി..