 
മാവേലിക്കര: ഗവ.ഗേൾസ് എച്ച്.എസ്.എസിലെ എസ്.പി.സി യൂണിറ്റ് ക്രിസ് മസ് ദ്വിദിന ക്യാമ്പ് എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ കെ.വി ശ്രീകുമാർ അദ്ധ്യക്ഷനായി. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ്, പി.ടി.എ പ്രസിഡന്റ് സനില, പ്രിൻസിപ്പൽ സിൽവദാസ്, എച്ച്.എം പ്രസന്നൻ പിള്ള.ജി, എ.എസ്.ഐ സുനി മോൻ, സി.പി.ഓമാരായ രേണുക, പ്രസന്ന, രാഗം, ഗിരിജ എന്നിവർ സംസാരിച്ചു. ഷാജി.കെ സ്വാഗതവും കവിത ഭരതൻ നന്ദിയും പറഞ്ഞു. മാവേലിക്കര ഐ.എസ്.എച്ച്.ഓ ശ്രീജിത്.സി പതാക ഉയർത്തി.