ചേർത്തല: കൊവിഡ് വ്യാപനത്തെ തുടർന്ന് താത്കാലികമായി നിറുത്തിവെച്ച താലൂക്ക് വികസന സമിതി യോഗം 1ന് രാവിലെ 10.30ന് ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ. ബോയ്സ് എച്ച്.എസ്.എസിൽ നടക്കും. താലൂക്ക് പരിധിയിലുള്ള എല്ലാ ജനപ്രതിനിധികളും നിയമസഭയിൽ പ്രാതിനിദ്ധ്യമുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊതുജനങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് കൺവീനർ കൂടിയായ ചേർത്തല തഹസിൽദാർ അറിയിച്ചു.