
ചാരുംമൂട് : മാനവ സംസ്കൃതി സംസ്ഥാന ചെയർമാൻ പി.ടി തോമസ് എം എൽ എയുടെ നിര്യാണത്തിൽ മാനവസംസ്കൃതി മാവേലിക്കര താലൂക്ക് കമ്മിറ്റി അനുശോചിച്ചു. ചെയർമാൻ ടി. മൻമഥന്റെ അദ്ധ്യക്ഷതയിൽ നൂറനാട് ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ കൂടിയ അനുശോചന യോഗം ഡി സി സി ജനറൽ സെക്രട്ടറി മനോജ് സി ശേഖർ ഉദ്ഘാടനം ചെയ്തു. നൂറനാട് ബ്ലോക്ക് പ്രസിഡന്റ് ഹരിപ്രസാദ്, പി.ബി ഹരികുമാർ, ചാരുംമൂട് ഷംസുദീൻ, ഡോ. ഹരികുമാർ , എസ്. സാദിഖ് , അനിയൻ കുഞ്ഞ് , അബ്ദുൾ അനിൽകുമാർ മനോജ് തുടങ്ങിയവർ അനുശോചിച്ചു. യോഗത്തിൽ താലൂക്ക് സെക്രട്ടറി നോവൽ രാജ് സ്വാഗതവും, പി.എം രവി നന്ദിയും പറഞ്ഞു. താലൂക്കിലെ നിരവധി മാനവ സംസ്കൃതി പ്രവർത്തകർ പങ്കെടുത്തു.