ഹരിപ്പാട് : ഗുരുധർമ്മ പ്രചാരണ സഭ ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശിവഗിരി തീർത്ഥാടനവിളംബര പദയാത്ര ഗുരുധർമ്മ പ്രചാരണ സഭ കരുവാറ്റ 146 ാം നമ്പർ യൂണിറ്റിൽ നിന്ന് ആരംഭിച്ച് പല്ലന കുമാരകോടിയിൽ സമാപിച്ചു. ജില്ലാ പ്രസിഡന്റ് കെ.സുകുമാരൻ മാവേലിക്കര ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഹരിപ്പാട് മണ്ഡലം പ്രസിഡന്റ് ശശീന്ദ്രൻ കളപ്പുരയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.രാജൻ സ്വാഗതം പറഞ്ഞു. മുകുന്ദൻ കരുവാറ്റ മുഖ്യപ്രഭാഷണം നടത്തി. മുട്ടം സുരേഷ്, സുരേന്ദ്രൻ പല്ലന, പ്രദീപ് പാനൂർ, ചന്ദ്രൻ സ്വാമി ,സുശീല ശശീന്ദ്രൻ,വിജി എരിക്കാവ് ,ലത പല്ലന എന്നിവർ സംസാരിച്ചു . കെ.ആർ.രാജൻ പദയാത്ര നയിച്ചു യുവകവി പ്രസന്നൻ തൃക്കുന്നപ്പുഴയെ സുകുമാരൻ മാവേലിക്കര ആദരിച്ചു.