മുതുകുളം : കലാവിലാസിനി വായനശാലയിലെ വിമുക്തി ക്ളബിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് അംഗം കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.ജയകൃഷ്ണൻ വിഷയം അവതരിപ്പിച്ചു. രാജി, എസ്.കെ.പിള്ള,സാം മുതുകുളം മിനി ജോർജ് എന്നിവർ സംസാരിച്ചു.