ആലപ്പുഴ: ഇരുപതു വർഷമായി പ്രതിമാസ ചതയദിന,ഷഷ്ഠി വ്രതദിനങ്ങൾ രേഖപ്പെടുത്തിക്കൊണ്ടുള്ള ലഘുകലണ്ടർ പ്രസിദ്ധീകരിച്ച് വിവിധ ഭാഗങ്ങളിൽ സൗജന്യമായി വിതരണം ചെയ്തുവരുന്ന ബേബിപാപ്പാളിയെ മുഹമ്മ ഗുരുദേവ പ്രാർത്ഥനാ സമാജം യോഗം ആദരിച്ചു. പ്രാർത്ഥനാ സമാജം വക ഉപഹാരം പ്രഭാഷകൻ തയ്യിൽ ജയകുമാർ സമർപ്പിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് എൻ.കാർത്തികേയൻ,സെക്രട്ടറി ടി.കെ.അനിരുദ്ധൻ,ജോയിന്റ് സെക്രട്ടറി ലൈലാമണി എന്നിവർ സംസാരിച്ചു.