ആലപ്പുഴ : പ്ലാശുകുളം എ.കെ.ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥശാലയുടെ വാർഷികപൊതുയോഗം ജനുവരി രണ്ടിന് ഗ്രന്ഥശാലാ ഹാളിൽ നടക്കും. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ ആലപ്പി രമണൻ അവതരിപ്പിക്കുന്ന ''ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം'' ഒറ്റയാൾ കഥാപ്രസംഗമുണ്ടാകും.