
ആലപ്പുഴ: എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആലപ്പുഴ തൈപ്പറമ്പിൽ ജോണിനെ (63) ആലപ്പുഴ സ്പെഷ്യൽ കോടതി അഞ്ചുവർഷം തടവിനും ഒരുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. ജഡ്ജി എ. ഇജാസാണ് വിധി പറഞ്ഞത്. പിഴത്തുക കുട്ടിക്ക് നൽകണം. തുക ഒടുക്കാത്ത പക്ഷം ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി.