മാന്നാർ: ഇരമത്തൂർ 2294-ാം നമ്പർ അംബിക വിലാസം എൻ.എസ്.എസ് കരയോഗ മന്ദിരം ഓഫീസ്, മിനി കോൺഫറൻസ്ഹാൾ എന്നിവയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 ന് നടക്കും. ഇരമത്തൂർ വഴിയമ്പലം കവലയിൽ നടക്കുന്ന ചടങ്ങ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ. സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ബി.കെ.മോഹൻദാസ് മുഖ്യാതിഥിയാകും. കെ.ബാലസുന്ദരപ്പണിക്കർ അദ്ധ്യക്ഷത വഹിക്കും. മുതിർന്ന അംഗങ്ങളെ ആദരിക്കക്കും. വിദ്യാഭ്യാസ അവാർഡുവി​തരണവുമുണ്ടാകും.