award

ആലപ്പുഴ: വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സർക്കാർ/ സർക്കാരിതര സ്ഥാപനങ്ങൾക്കും കലാ - കായിക - സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും വയോ സേവന അവാർഡ് നൽകുന്നു. ത്രിതല പഞ്ചായത്തുകൾക്കും സർക്കാരിതര സന്നദ്ധ സംഘടനകൾക്കും സർക്കാർ വൃദ്ധ മന്ദിരങ്ങൾക്കും അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 10. അപേക്ഷാ ഫാറം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0477- 2253870.