 
അമ്പലപ്പുഴ : അലിയാർ മാക്കിയിലിന്റെ 'നിറയെ പൂക്കളുള്ള പില്ലോക്കവർ" എന്ന കഥാ സമാഹാരം ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവ വേദിയിൽ ഗാനരചയിതാവ് രാജീവ് ആലുങ്കൽ പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി തിലകരാജ് പുസ്തകം ഏറ്റുവാങ്ങി. സമ്മേളനം എച്ച് .സലാം എം .എൽ. എ ഉദ്ഘാടനം ചെയ്തു. ബി. ജോസുകുട്ടി പുസ്തകം പരിചയപ്പെടുത്തി.