അമ്പലപ്പുഴ: ദേശീയ പാതയിൽ കച്ചേരി ജംഗ്ഷൻ ഭാഗത്ത് ആംബുലൻസ് ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. കച്ചേരിമുക്ക് സ്റ്റാൻഡിലെ ഡ്രൈവർ കോമന പുതുവലിൽ ഓമനക്കുട്ടനാണ് (50) വലതു കൈയ്ക്കും, തലയ്ക്കും പരിക്കേറ്റത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം.