 
അരൂർ: ശാന്തിഗിരി ആശ്രമ സ്ഥാപകൻ നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ ചന്തിരൂരിലെ ജന്മഗൃഹത്തിൽ നടന്ന ചോതി തീർത്ഥാടനം ഭക്തിനിർഭരമായി. വിവിധ ദേശങ്ങളിൽ നിന്നെത്തിയ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ആശ്രമം ഹെഡ് ജനനി പൂജ ജ്ഞാന തപസ്വിനി, സ്വാമി ജനനന്മ ജ്ഞാനതപസ്വി,സ്വാമി തനി മോഹൻ ജ്ഞാനതപസ്വി,സ്വാമി മധുരനാഥൻ ജ്ഞാനതപസ്വി,ജനനി നിത്യരൂപ ജ്ഞാന തപസ്വിനി എന്നിവർ തീർത്ഥയാത്രയ്ക്ക് നേതൃത്വം നൽകി.ചന്തിരൂർ സ്നേഹ ഓയിൽ മില്ലിന് സമീപത്തു നിന്നും ആരംഭിച്ച് ആശ്രമത്തിൽ സമാപിച്ചു.തുടർന്ന് തീർത്ഥയാത്ര സമ്മേളനവും നടന്നു.