xh
കുമാരപുരം കവറാട്ട് ശ്രീ മഹാദേവക്ഷേത്രയോഗം വാർഷിക പൊതുയോഗത്തിൽ എസ്. എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ .അശോകപണിക്കർ സംസാരിക്കുന്നു

ഹരിപ്പാട്: കവറാട്ട് ശ്രീമഹാദേവ ക്ഷേത്രത്തിന്റെ വാർഷിക പൊതുയോഗവും ഭരണ സമിതി തി​രഞ്ഞെടുപ്പും നടത്തി. എസ്. എൻ. ഡി. പി യോഗം കാർത്തികപള്ളി യൂണിയൻ പ്രസിഡന്റ്‌ കെ. അശോക പണിക്കരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറിയും ദേവസ്വം ഇടക്കാല ഭരണ സമിതി കൺവീനറുമായ അഡ്വ. ആർ. രാജേഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. ക്ഷേത്രയോഗത്തിന്റെ 2019-2020, 2020-21 വർഷത്തെ വരവുചെലവുകണക്കും പ്രവർത്തന റിപ്പോർട്ടും ബഡ്‌ജറ്റും പാസാക്കിയ ശേഷം നടന്ന ഭരണ സമിതി തിരഞ്ഞെടുപ്പിൽ ക്ഷേത്രം കമ്മിറ്റി അംഗങ്ങളായി ഡോ. ബി. സുരേഷ് കുമാർ, സി. സുഭാഷ്, പൂപ്പള്ളി മുരളി, അജീഷ്, എസ്.സുഭാഷ്, സി.എസ്. ബിനു, ജി. അനിൽകുമാർ, കെ.ദാമോദരൻ, എംബി അപ്പുകുട്ടൻ, എസ്.ശശിധരൻ,ഡി.രാജൻ, പി. എസ്. മധു, ഡി. സിദ്ധാർദ്ധൻ, പി. എൻ. പ്രഭാകരൻ, പി. അജി, ജി വിജയൻ,എം പ്രസാദ് എന്നിവരെ തിരഞ്ഞെടുത്തു. ക്ഷേത്രയോഗം പ്രസിഡന്റായി ഡി. രാജൻ, വൈസ് പ്രസിഡന്റായി പി.എൻ പ്രഭാകരൻ, സെക്രട്ടറി യായി ഡി.സിദ്ധാർഥൻ, കൗൺസിൽ അംഗങ്ങളായി സി.എസ്.ബിനു, എസ്.സുഭാഷ്, എസ്.ശശിധരൻ, കാർത്തികേയൻ എന്നിവരെയും തിരഞ്ഞെടുത്തു.