 
ഹരിപ്പാട്: ലതാ പ്രസാദ് രചിച്ച 'പായാരം' എന്ന കവിതാ സമാഹാരം കവി മുതുകുളം ഗംഗാധരൻ പിള്ള, സിനിമാ ഗാന രചയിതാവ് ദേവദാസിനു നൽകി പ്രകാശനം ചെയ്തു. മുതുകുളം പാർവ്വതി അമ്മ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുതുകുളം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ചേപ്പാട് ഭാസ്കരൻനായർ അദ്ധ്യക്ഷത വഹിച്ചു. മുട്ടം സി.ആർ.ആചാര്യപുസ്തകം പരിചയപ്പെടുത്തി. സുരേഷ് മണ്ണാറശാല, മാങ്കുളം ജി .കെ .നമ്പൂതിരി ,മൈമൂൺ അസീസ്, എസ് .കെ.ജയകുമാർ, റജി മാത്യു, ഉഷാ അനാമിക, ആർ.മുരളീധരൻ, ഹാരീ പ്രസാദ് എന്നിവർ സംസാരിച്ചു. കവയിത്രി ലതാ പ്രസാദ് മറുപടി പ്രസംഗം നടത്തി.