ആലപ്പുഴ: ദേശീയ മനുഷ്യാവകാശ സമിതിയുടെ 24ാമത് ജില്ലാ സമ്മേളനം നടന്നു. നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻ നായർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ ദിലീപ് ചെറിയനാട് മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ സാജു പത്രോസ് റിപ്പോർട്ടവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വർഗീസ് ജോസഫ് വല്യാക്കൽ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗോകുൽ ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് ഷാജിവാഹർ, സംസ്ഥാന കമ്മിറ്റിയംഗം എം.ബി.ചന്ദ്രശേഖരൻ, രാമകൃഷ്ണൻ പോറ്റി, ജിഷ.കെ.കാവാലം, സുജാത ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : കെ.കെ.ശശിധരൻ (പ്രസിഡന്റ്), രാമകൃഷ്ണൻ പോറ്റി, ഷാജിവാഹർ (വൈസ് പ്രസി), സാജു പത്രോസ് (ജില്ലാ സെക്രട്ടറി), സുരേഷ് സാരഥി (ട്രഷറർ), ജിഷ, സുജാത ശ്രീകുമാർ(ജില്ലാ ജോയിന്റ് സെക്രട്ടറി), അഡ്വ ദിലീപ് ചെറിയനാട്, എം.ബി.ചന്ദ്രശേഖരൻ, ബി.രാധാമണിയമ്മ, അമ്പിളി, ആൻസമ്മ തോമസ്, ഷീല, ആന്റണി ജോസഫ് (കമ്മിറ്റിയംഗങ്ങൾ)