youth

ആലപ്പുഴ: പൊലീസ് വീഴ്ചകൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനു മുൻപിൽ നോക്ക് കുത്തി സ്ഥാപിച്ച് സമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ സമരം ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ നിയോജക പ്രസിഡന്റ്‌ കെ.നൂറുദ്ദീൻ കോയ, റഹിം വെറ്റക്കാരൻ, ജി.ജിനേഷ്, സജിൽ ഷെരീഫ്, റിനു ഭൂട്ടോ, നിസ്സാർ വെള്ളാപ്പള്ളി, മനീഷ്, സരുൺ തിലകരാജ്, വിശാഖ് വിജയൻ, മണി കണ്ഠൻ, നൈസാം നജീം, സാജൻ എബ്രഹാം, ഷഫീക് പാലിയേറ്റീവ്, ഷിജു താഹ, മുനീർ റഷീദ്, ജയറാം രമേശ്‌, നൈഫ് നാസ്സർ, തൻസിൽ നൗഷാദ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.