തുറവൂർ: എസ്.എൻ.ഡി.പി യോഗം തുറവൂർ തെക്ക് ഭാരതവിലാസം 765-ാം നമ്പർ ശാഖയുടെ കീഴിലുള്ള പുത്തൻചന്ത ഗുരുദേവക്ഷേത്രത്തിലെ ഉത്സവം ജനുവരി 1, 2, 3 തീയതികളിൽ നടക്കും. മഹോത്സവ ദിനമായ 3ന് രാവിലെ 5.30ന് ഗണപതി ഹോമം, 8ന് വയലാർ രമേശനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, 10ന് പറവൂർ രാകേഷ് തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി ബൈജു ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ ഗുരുപൂജ, കുടുംബ ഐശ്വര്യപൂജ, 11ന് ഡോ. എം.എം. ബഷീറിന്റെ ഗുരുദേവ പ്രഭാഷണം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 5ന് ഗുരുപൂജ, ദീപാരാധന, 6.30ന് പട്ടണക്കാട് ഹംസധ്വനി ഓർക്കസ്ട്രയുടെ ഭക്തി ഗാനമേള, രാത്രി 7ന് നാട്ടുതാലപ്പൊലി, 8ന് കഞ്ഞി വിതരണം, 9ന് തുറവൂർ അനിൽ കുമാറും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ത്രില്ലർ - 2012. ഒരുക്കങ്ങൾ പൂർത്തിയായതായി ശാഖാ പ്രസിഡന്റ് പി.ടി. മുരളി, സെക്രട്ടറി റെജിമോൻ എന്നിവർ അറിയിച്ചു.