
ആലപ്പുഴ: മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസിന്റെ 137-ാം ജന്മദിനം ആഘോഷിച്ചു. ജന്മദിന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം കെ.വി.മേഘനാഥൻ പ്രതിജ്ഞ ചെല്ലിക്കൊടുത്തു.
യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പി.തമ്പി, വിചാർ വിഭാഗ് സംസ്ഥാന സെക്രട്ടറി സി.സി.നിസാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ.സബീന, ബ്ലോക്ക് ജനറൽ സെക്രട്ടറി സിയാദ് മേത്തർ, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ അബൂബക്കർ ആശാൻ, സിയാദ് തോപ്പിൽ, മണ്ഡലം ഭാരവാഹികളായ മറ്റത്തിൽ രവി, ഫൈസൽ കന്നിട്ടപ്പറമ്പ്, എം. വി. സുദേവൻ, ശ്രീലത, സിറാജ് മേത്തർ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അൻസൽ ബഷീർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി സുലൈമാൻ തുടങ്ങിയവർ നേതൃത്വം നൽകി.