തുറവൂർ: കോൺഗ്രസ് 137-ാം ജന്മദിനം അരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക വന്ദനം, പ്രതിജ്ഞയെടുക്കൽ, ജന്മദിന കേക്ക് മുറിക്കൽ, മധുരം നൽകൽ എന്നീ പരിപാടികളോടെ ആഘോഷിച്ചു. ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. കെ. ഉമേശൻ, കെ.വി. സോളമൻ, എം. കമാൽ, എസ്. ചന്ദ്രമോഹനൻ, അസീസ് പായിക്കാട്, സി.കെ. രാജേന്ദ്രൻ, ബിന്ദു ഷാജി, കെ.ആർ. രാജു, എൻ. ദയാനന്ദൻ, ജോയി കൈതക്കാട്, പി. ശശിധരൻ, ജോസി മുരിക്കൻ, ജയിംസ് എന്നിവർ നേതൃത്വം നൽകി.