തുറവൂർ: യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയതോട് പൊലീസ് സ്റ്റേഷന് മുന്നിൽ നോക്കുക്കുത്തി സ്ഥാപിക്കൽ സമരം നടത്തി. അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. എം.എസ്. നിധീഷ് ബാബു അദ്ധ്യക്ഷനായി.