തുറവൂർ സി.പി.എം അരൂർ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് കർഷകസംഘം അരൂർ ഏരിയാ കമ്മറ്റിയുടെയും സി.പി.എം പട്ടണക്കാട് ലോക്കൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഇന്ത്യൻ കാർഷിക രംഗത്തെ പ്രശ്ന പരിഹാര മാർഗങ്ങളെക്കുറിച്ച് പൊന്നാംവെളിയിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എൻ.പി. ഷിബു ഉദ്ഘാടനം ചെയ്തു. ടി.എം. ഷെറീഫ് അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. സാബു, എം.ജി. നായർ, ജി. ബാഹുലേയൻ, സി.കെ. മോഹനൻ, എസ്.പി. സുമേഷ്, വി.എ. അനീഷ് എന്നിവർ സംസാരിച്ചു.