
അമ്പലപ്പുഴ: ജില്ലാ ലൈബ്രറി വികസന സമിതിയുടെ പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനവും കഥാ - കാവ്യ സദസും എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ.എം. മാക്കിയിൽ അദ്ധ്യക്ഷനായി. പി.ജെ.ജെ. ആന്റണി മുഖ്യപ്രഭാഷണം നടത്തി. ഡി.എൻ.എൻ. തമ്പി, വയലാർ ഗോപാലകൃഷ്ണൻ, മംഗലശേരി പത്മനാഭൻ, രാജു കഞ്ഞിപ്പാടം, രാധാകൃഷ്ണൻ തകഴി, ബി. ജോസുകുട്ടി, ഫിലിപ്പോസ് തത്തംപള്ളി, കെ.പി. പ്രീതി, അബു ജുമൈല, ലാൻസി മാരാരിക്കുളം, ദേവസ്യ അരമന, വെട്ടക്കൽ മജീദ്, അഡ്വ. ബി. സുരേഷ്, മുഹമ്മദ് ഷബീർ, നാസർ ഇബ്രാഹിം, രജിമോൾ, മുഹമ്മ രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു.