മാവേലിക്കര: വൈ.എം.സി.എ സുവർണ ജൂബിലി ജീവകാരുണ്യ പദ്ധതിയുടെ സമാപനത്തിന്റെ ഭാഗമായി നടത്തിയ സ്നേഹവിരുന്ന് വൈ.എം.സി.എ പ്രസിഡന്റ് ജോൺ ഐപ്പ് ഉദ്ഘാടനം ചെയ്തു. അറുനൂറ്റിമംഗലം മാർ പക്കോമിയോസ് ശാലേം ഭവനിൽ നടന്ന സമ്മേളനത്തിൽ വൈ.എം.സി.എ സെക്രട്ടറി ഫാ.ഗീവർഗീസ് പൊന്നോല അദ്ധ്യക്ഷനായി. ശാലേം ഭവൻ ഡയറക്ടർ ഫാ.കോശി മാത്യു, മാനേജർ ടി.കെ.മത്തായി, വൈ.എം.സി.എ ഡയറക്ടർ ബോർഡ് അംഗങ്ങളായ ജേക്കബ് മാത്യു, സാജൻ എൻ.ജേക്കബ് നാടാവള്ളിൽ എന്നിവർ സംസാരിച്ചു.