ചാരുംമൂട്: ചാരുംമൂട് ഹോളി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എം.ഷറഫുദീൻ അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും 31ന് വൈകിട്ട് 3ന് ചാരുംമൂട് ടൗൺ മസ്ജിദിന് സമീപം എം.എസ് നഗറിൽ നടക്കും.
എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് കെ.സാദിഖ് അലീഖാൻ അദ്ധ്യക്ഷത വഹിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര എൻഡോവ്മെന്റ് വിതരണം നിർവഹിക്കും.