
മാവേലിക്കര : എസ്.എൻ.ഡി.പി യോഗം ടി.കെ മാധവൻ സ്മാരക മാവേലിക്കര യൂണിയനിൽ പുതിയതായി രൂപീകരിച്ച സ്വയം സഹായ സംഘങ്ങളുടെ ഉദ്ഘാടനം യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് നിർവഹിച്ചു. ആഞ്ഞിലിപ്ര 326-ാം നമ്പർ ശാഖാ യോഗത്തിൽ ആദ്യ സംഘം രൂപീകരിച്ചു. ശാഖാ പ്രസിഡന്റ് കേണൽ സോമന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര മൈക്രോ ഫിനാൻസ് പ്രവർത്തനവും നിയമാവലിയും എന്ന വിഷയത്തെപ്പറ്റി സംസാരിച്ചു. യൂണിയൻ അഡ്ഹോക് കമ്മിറ്റിയംഗം സുരേഷ് പള്ളിക്കൽ മുഖ്യ സന്ദേശം നൽകി. ഗുരുകൃപ യൂണിറ്റ് കൺവീനർ അമ്മു, ജോയിന്റ് കൺവീനർ പിങ്കി എന്നിവർ സംസാരിച്ചു.