photo

ചേർത്തല: ശിവഗിരി തീർത്ഥാടന വേദിയിൽ ജ്വലിപ്പിക്കുന്നതിനുള്ള ദിവ്യജ്യോതി പ്രയാണത്തിന് ഗുരുധർമ്മ പ്രചരണ സഭ ജില്ലാക്കമ്മ​റ്റിയുടെ നേതൃത്വത്തിൽ വിശ്വഗാജി മഠത്തിൽ സ്വീകരണം നൽകി.

മഠാധിപതി സ്വാമി അസ്പർശാനന്ദ, സതീശൻ അത്തിക്കാട്, ആർ.രമണൻ, കെ.ആർ.ശശിധരൻ, കെ.സദാനന്ദൻ, കൽപനാ ദത്ത് ,അനിൽ കുമാർ,രമേശൻ, രത്നമ്മ സദാശിവൻ എന്നിവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.
ഇന്ന് രാവിലെ ആരംഭിക്കുന്ന തീർത്ഥാടന സമ്മേളനവേദിയിൽ ജ്വലിപ്പി ക്കുന്ന ദിവ്യജ്യോതി 26 ന് തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നാണ് പ്രയാണം ആരംഭിച്ചത്.നിയമസഭ സ്പീക്കർ എം.ബി.രാജേഷാണ് ദിവ്യജ്യോതി പ്രയാണം ഉദ്ഘാടനം ചെയ്തത്.വിവിധ ജില്ലകളിലെ ഭക്തി സാന്ദ്രമായ സ്വീകരണങ്ങളേ​റ്റുവാങ്ങിയാണ് ദിവ്യജ്യോതി വിശ്വഗാജി മഠത്തിലെത്തിയത്.