t

കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കഴിഞ്ഞ ദിവസം അന്തരിച്ച കെ. ഇന്ദിരക്കുട്ടിക്ക് മയ്യനാട്ടെ തോപ്പിൽ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്ദിരക്കുട്ടിയുടെ മകൾ മിനി ബൈജുവിനെയും മറ്റ് ബന്ധുക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു.

എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യോഗം കൗൺസിലർ പി. സുന്ദരൻ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാൽ, യോഗനാദം ചീഫ് ഓർഗനൈസർ പി.വി. രജിമോൻ, ശങ്കേഴ്സ് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം മുത്തോടം അനിൽ തുടങ്ങിയവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.