ചാരുംമൂട്: പടനിലം പി.കെ പി പോറ്റി ഗ്രന്ഥശാല, നൂറനാട് നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സദസ് എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.
ഗ്രന്ഥശാലയിൽ നടന്ന പരിപാടിയിൽ ജില്ലാ റിസോഴ്സ് പേഴ്സൺ എ.എൻ ആനന്ദൻ ക്ലാസെടുത്തു. പഞ്ചായത്ത് നേതൃ സമിതി കൺവീനർ ആർ. പ്രസാദ്, ആർ. ബാലകൃഷ്ണൻ, ബി.രമണി, ഡോ.എം.എസ് ബിന്ദു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.