മാവേലിക്കര: കൊലചെയ്യപ്പെട്ട ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസൻ അനുസ്മരണം ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മി​റ്റിയുടെ നേത്യത്വത്തിൽ നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അനുസ്മരണ സന്ദേശം നൽകി. നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ.കെ.കെ.അനൂപ് അദ്ധ്യക്ഷനായി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബിനു ചാങ്കൂരേത്ത്, ജില്ലാ ഭാരവാഹികളായ കെ.ജി.കർത്ത, ജയശ്രീ അജയകുമാർ, മണിക്കുട്ടൻ വെട്ടിയാർ, മണ്ഡലം ഭാരവാഹികളായ മോഹൻ കുമാർ, കെ.ആർ. പ്രദീപ്, സുധീഷ് ചാങ്കൂർ, അശോക് ബാബു, സ്മിത ഓമനക്കുട്ടൻ, ജീവൻ ചാലിശേരിൽ, സതീഷ് വടുതല, ഉമയമ്മ വിജയകുമാർ, മഞ്ജു സന്തോഷ്, വിഷ്ണു നൂറനാട്, മഹിളാ മോർച്ച മണ്ഡലം ഭാരവാഹികളായ അമ്പിളി ദിനേശ്, പുഷ്പലത, താരാ ബൈജു, പ്രീത രാജേഷ്, ഏരിയാ ഭാരവാഹികളായ സുജിത്ത്.ആർ പിള്ള, ദേവരാജൻ, മഹേഷ് വഴുവാടി, സുനിൽ വെട്ടിയാർ, അഭിലാഷ് വിജയൻ, വിനീത് ചന്ദ്രൻ,പരമേശ്വരൻ പിള്ള, ഒ.മനു വെട്ടിയാർ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.