മാവേലിക്കര : പുന്നമൂട് പബ്ലിക്‌ ലൈബ്രറിയും റെസിഡന്റ്സ്‌ അസോസിയേഷനും ചേർന്ന് നടത്തിയ അഖില കേരള ഓൺലൈൻ പ്രശ്നോത്തരിയിൽ പുന്നമൂട് എം. ജി. എം. സ്കൂൾ വിദ്യാർഥിനി അനശ്വരാ വിജയ് ഒന്നാം സ്ഥാനം നേടി.
തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ മാർത്ത മേരി ചാക്കോ രണ്ടാം സ്ഥാനവും ചെങ്ങന്നൂർ പുത്തൻകാവ് മെട്രോ പോളിറ്റൻ സ്കൂൾ വിദ്യാർഥിനി ജി. ശ്രീപ്രഭ മൂന്നാം സ്ഥാനവും നേടി.
കവിയത്രി കണിമോൾ മത്സരം ഉദ്ഘാടനം ചെയ്തു.
പബ്ലിക് ലൈബ്രറി പ്രോഗ്രാം ഡയറക്ടർ പി. വി. ശിവശങ്കരപിള്ള മോഡറേറ്ററായി.
ഡി. പ്രദീപ്കുമാർ പ്രശ്നോത്തിരി നയിച്ചു.
പുന്നമൂട് പബ്ലിക് ലൈബ്രറി പ്രസിഡന്റ്‌ ഡേവിഡ് മാത്യു ആമുഖപ്രഭാഷണം നടത്തി.
ലൈബ്രറിയൻ ആർ. രിജ നന്ദി പറഞ്ഞു.