mvk

മാവേലിക്കര: കേരളത്തിലെ ക്രമസമാധാന വീഴ്ച്ചകളിൽ നോക്കു കുത്തിയായിരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ യൂത്ത് കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര പൊലീസ് സ്റ്റേഷനു മുന്നിൽ നോക്കുക്കുത്തി സ്ഥാപിക്കൽ സമരം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ. ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മനു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം മീനു സജീവ്, രജിൻ എസ് ഉണ്ണിത്താൻ, മഹേഷ്‌ മുരളി, എസ് ഷംജിത്ത് മരങ്ങാട്ട്,രോഹിത്, അക്ഷയ്, ജോയൽ, ലിബിൻ തുടങ്ങിയവർ പ്രസംഗിച്ചു