അമ്പലപ്പുഴ: ദേശീയപാതയിൽ ആനന്ദേശരത്ത് ലോറിയും കാറും കൂട്ടിയിടിച്ച് പത്തനംതിട്ട മേക്കഴൂർ വാഴവിളയിൽ അജേഷ് (36), ഭാര്യ രാഖി (28),പത്തനംതിട്ട കൊടുമൺ കൊച്ചു തറയിൽ അജിൻ (39), ഭാര്യ പാർവ്വതി, മക്കൾ വൈഗ, നീരവ് എന്നിവർക്കാണ് പരിക്കേറ്റത്. കാർ യാത്രക്കാരാണ് എല്ലാവരും. ഇന്നലെ രാത്രി 7.30 ഓടെ ആയിരുന്നു അപകടം. കൊല്ലത്തു നിന്നും എറണാകുളത്തേക്കു പോകുകയായിരുന്ന എ. ആർ.സി പാർസൽ സർവ്വീസിന്റെ ലോറിയും എറണാകുളത്തു നിന്നും പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഹരിപ്പാട് നിന്ന് എത്തിയ അഗ്നി രക്ഷാ സേനയും, അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേർന്നാണ് കാറിലുണ്ടായിരുനവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.അപകടത്തെ തുടർന്ന് അര മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടായി.