അരൂർ: പാതയോരത്ത് നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനിലോറി ഇടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. മിനിലോറി ക്ലീനർ തിരുവനന്തപുരം പേരൂർക്കട മേലേ പുത്തൻവീട്ടിൽ രാജഗോപാലിന്റെ മകൻ ധനേഷ് (25) ആണ് മരിച്ചത്. പ്രഭാത സവാരിക്കാരനായ എരമല്ലൂർ ദേവകി ഭവനിൽ ശ്രീകുമാർ (52), മിനിലോറി ഡ്രൈവർ കൊല്ലം കടക്കൽ ഫെമീനാ മൻസിലിൽ അബിൻഷാ (26)എന്നിവർക്കാണ് പരി ക്കേറ്റത്. ഗുരുതര പരിക്കേറ്റ ശ്രീകുമാറിനെ നെട്ടൂരിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബിൻഷാക്ക് ചെറിയ പരിക്കായതിനാൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
ദേശീയ പാതയിൽ എരമല്ലൂർ ജംഗ്ഷന് വടക്കുവശം പെട്രോൾ പമ്പിന് സമീപം ഇന്നലെ പുലർച്ചെ ആറിനായിരുന്നു അപകടം. മുട്ടയും കയറ്റി വന്ന മിനിലോറി ശ്രീകുമാറിനെ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് പാതയോരത്ത് നിർത്തിയിട്ടിരുന്ന തമിഴ് നാട് രജിസട്രേഷനുള്ള ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് അരൂർ പൊലീസ് പറഞ്ഞു. ധനേഷിന്റെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ