ഹരിപ്പാട്: യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന്റ പരാജയത്തിൽ പ്രതിഷേധിച്ച് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തുടർന്ന് സ്റ്റേഷന് മുൻപിൽ നോക്കുകുത്തി സ്ഥാപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണു ആർ. ഹരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നിർവാഹക സമിതി അംഗം ആർ രതീഷ് ഉദ്‌ഘാടനം ചെയ്തു. അൻസിൽ തൃക്കുന്നപ്പുഴ, ബിബിൻ കരുവാറ്റ, വിഷ്ണു കെ വി, ശ്രീനാഥ് ആമ്പക്കാട്, അരുൺ വി, നാദിർഷ, ഷാഹു ഉസ്മാൻ, വിനീഷ് കുമാർ, സിന്ധു ശ്രീധരക്കുറുപ്പ്, ഗോകുൽനാഥ്‌, രാഹുൽ രാജ്, അരുൺ മുതുകുളം, വിഷ്ണു ആമ്പക്കാട്, കണ്ണൻ ഹരിപ്പാട് എന്നിവർ നേതൃത്വം നൽകി.